myparish.net - A Catholic Social Media

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന കുറച്ച് അത്മായർ ചേർന്നു രൂപം കൊടുത്തതാണ് myparish.net എന്ന കത്തോലിക്ക സോഷ്യൽ മീഡിയ. രണ്ടു വർഷക്കാലം വരദാനങ്ങൾ ഉള്ള പല അത്മായ ശുശ്രൂഷകൻ മാരിലൂടെയും, വൈദീകരിലൂടെയും പരിശുദ്ധാത്മാവിന്റെ സ്വരം സ്വീകരിച്ചു കൊണ്ടു പൂർത്തിയാക്കിയതാണ് myparish.net. ഇതിന്റെ വികസന കാലഘട്ടത്തിൽ കേരളത്തിലെ അനേകം പിതാക്കന്മാരെ നേരിൽക്കണ്ട് കാര്യങ്ങൾ ചർച്ചചെയ്യാനും അഭിപ്രായമാരായാനും ഇതിന്റെ നേതൃത്വത്തിന് സാധിച്ചു.


ഇടവക തലത്തിൽ myparish.net Community സേവനം

യേശുവിൽ വിശ്വസിച്ചു, വചനാധിഷ്ഠിത ജീവിതം നയിക്കുവാൻ സഹായിക്കുന്ന കാത്തോലിക്ക സഭയുടെ അംഗങ്ങൾക്കായി തയ്യാറാക്കപ്പെട്ട ഈ സമൂഹ മാധ്യമത്തിന്റെ, ഇടവക അടിസ്ഥാനത്തിലുള്ള സേവനമാണ്‌ myparish.net Community എന്നറിയപ്പെടുന്നത്.

അംഗങ്ങൾക്ക് തങ്ങളുടെ ദൈവനുഭവങ്ങൾ പങ്കുവക്കാനും സഭയിലെ മറ്റേതൊരു ഇടവകയിൽ നിന്നോ ധ്യാനകേന്ദ്രത്തിൽ നിന്നോ മറ്റു കൂട്ടായ്മകളിൽ നിന്നും അനുഭവ സാക്ഷ്യങ്ങൾ, ലേഖനങ്ങൾ, വീഡിയോകൾ എന്നിവ തികച്ചും സജന്യമായി ലഭ്യമാക്കുകയും ആണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്. ഏതൊരംഗങ്ങൾക്കും ക്രൈസ്തവ വിശ്വാസജീവിതത്തിനു സഹായകരമാകുന്ന കാര്യങ്ങൾ myparish.net Community യിൽ പങ്കുവെക്കാവുന്നതാണ്.


Myparish.net സേവനം ലഭ്യമായ പ്രദേശങ്ങൾ

കേരളത്തിലുള്ള എല്ലാ കത്തോലിക്ക ഇടവകകളിലും നിലവിൽ myparish.net community സേവനം ലഭ്യമാണ്. Google playstore ൽ നിന്നും ' myparish.net application ' ഡൌൺലോഡ് ചെയ്തു ഉപയോഗിക്കുകയോ അല്ലെങ്കിൽ www.myparish.net എന്ന വെബ്സൈറ്റിലൂടെയോ ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

 

എങ്ങനെ നിങ്ങളുടെ ഇടവകയുടെ myparish.net Community യിൽ അംഗമാകാം? 

ഈ സേവനം തികച്ചും സൗജന്യമായി എല്ലാ ഇടവകാ അംഗങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ഇടവകയിലെ അംഗങ്ങൾക്ക് ഇതിൽ facebook I'd യോ മൊബൈൽ നമ്പർ ഉപയോഗിച്ചോ അംഗമായത്തിന് ശേഷം അഭിപ്രായങ്ങളോ ലേഖനങ്ങളോ വീഡിയോ ലിങ്കോ സ്വന്തം ഇടവകയിൽ പോസ്റ്റ് ചെയ്യാവുന്നതാണ്.

അനുയോജ്യമായവ myparish.net team നിങ്ങളുടെ രൂപതയിലുള്ള എല്ലാ ഇടവകകളിലേക്കോ അല്ലെങ്കിൽ കേരളത്തിലുള്ള എല്ല ഇടവകകളിലേക്കോ പോസ്റ്റ് ചെയ്യുന്നതാണ്.

 

ആത്യന്തിക ലക്‌ഷ്യം
കേരളത്തിലാരംഭിച്ച് ലോകവ്യാപകമായി എല്ലാ കാത്തോലിക്കാ ദേവാലയങ്ങളിലും myparish.net Community സേവനം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്‌ഷ്യം.

 

പല ആത്മീയ പിതാക്കന്മാരുടെ പ്രബോധനമനുസരിച്ചു നാമോരോരുത്തരും യുഗാന്ത്യത്തിലാണ് ജീവിക്കുന്നത്. അങ്ങനെയെങ്കിൽ കത്തോലിക്ക സഭയുടെ പ്രബോധനമനുസരിച്ചു യേശുവിന്റെ രണ്ടാമത്തെ വരവിനു മുൻപ് സഭയിൽ സംഭവിക്കാനിരിക്കുന്ന വിശ്വാസ ത്യാഗങ്ങളുടെ ആഘാതം കുറക്കപ്പെടുവാൻ ഈ കത്തോലിക്കാ സമൂഹമാധ്യമം ഒരുപകരണമാകട്ടെ എന്നുള്ളതാണ് ഞങ്ങളുടെ പ്രാർത്ഥന.

MyParish.net community യിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


Home    |   Recent updates    |   Vision & Mission    |   Contact Us    |   Community Service
MyParish.Net | Powered by myparish.net, A catholic Social Media