Community Service

അറിയാൻ അറിയിക്കാൻ ഒരു സൗജന്യ സേവനം.

Myparish.net കേരളത്തിലെ ആത്മീയ ശുശ്രൂഷകന്മാരിലൂടെ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ ആത്മായ കൂട്ടായ്മയിൽ രൂപപെട്ടതാണ്. ഇതൊരു കാലഘട്ടത്തിന്റെ ആവശ്യമെന്നു പലരിലൂടെ വെളിപ്പെട്ടു കിട്ടുകയും രണ്ടര വർഷക്കാലം കൊണ്ടു ഇതു പൂർത്തിയാക്കുകയുമാണുണ്ടായത്.

 

ഇടവക അംഗങ്ങൾക്ക് പോസ്റ്റുകൾ ഇടാനും, മറ്റു ഇടവക അംഗങ്ങളുടെ മൊബൈലിൽ കൂടി പോസ്റ്റുകൾ ‌ എത്തിക്കുവാനുമുള്ള സൗകര്യം. ആവശ്യമെങ്കിൽ ഇതു അടുത്തുള്ള ഇടവകകളിലെ അംഗങ്ങളിലേക്കോ, രൂപതാ തലത്തിലുള്ള എല്ലാ ഇടവകാ അംഗങ്ങളിലേക്കോ, അല്ലെങ്കിൽ കേരളത്തിലെ എല്ലാ കത്തോലിക്ക അംഗങ്ങളിലേക്കോ മൊബൈൽ അപ്പിക്കേഷനിലൂടെ എത്തിക്കുന്ന ഒരു സൗജന്യ സേവനമാണ് myparish.net


ഉദാഹരണമായി പറഞ്ഞാൽ ഒരു വ്യക്തിയുടെ മരണം വാർത്ത പോസ്റ്റ് ചെയ്യപ്പെടുമ്പോൾ അതു വിദേശത്തോ സ്വദേശത്തോ ഉള്ള ഇടവകാ അംഗങ്ങളുടെ മൊബൈൽ വഴി വിതരണം ചെയ്യപ്പെടുന്നു. അംഗങ്ങളിലാർക്കും ഈ വിവരം ഇടവകയിൽ പോസ്റ്റ് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

 

അതുപോലെ തന്നെ ഒരു വാർത്തയോ, മറ്റുള്ളവർക്ക് പ്രചോദനം കൊടുക്കാൻ സാധിക്കുന്ന ലേഖനമോ ഒരംഗം ഇടവകയിൽ പോസ്റ്റ് ചെയ്യുമ്പോൾ, അനുയോജ്യമായവ രൂപതയിലുള്ള മറ്റുള്ള ഇടവകകളിലെ അംഗങ്ങളിലേക്കോ മറ്റുള്ള രൂപതയുടെ കീഴിലുള്ള എല്ല ഇടവകകളിലെ അംഗങ്ങളിലേക്കും ഇതു വിതരണം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ myparish.net എന്ന മൊബൈൽ അപ്പ്ളിക്കേഷൻ രൂപകല്പന ചെയ്തിരിക്കുന്നു.

 

ഈ കാലഘട്ടത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്ഥനങ്ങളെക്കുറിച്ചറിയാനും, യേശുവിനെ ഏറ്റുപറയുവാനും ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതു വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്.

 

കേരളത്തിലെ മലങ്കര, സീറോ മലബാർ, ലാറ്റിൻ രൂപതകളുടെ കീഴിലുള്ള 2600 റോളം ഇടവകകളിൽ ഈ സേവനം ഇപ്പോൾ ലഭ്യമാണ്.

 

ഇതൊരു കത്തോലിക്ക സമൂഹ മാധ്യമമായി വിശേഷിപ്പിക്കാവുന്നതാണ്. ഓരോ ഇടവകകളിലും ഇത് myparish.net community എന്ന രീതിയിൽ അറിയപ്പെടുന്നു.

ഈ ആത്മീയ കൂട്ടായ്മയിലേക്ക് കേരളത്തിലെ എല്ലാ കത്തോലിക്കാ വിശ്വാസികളെയും അംഗങ്ങളായി ക്ഷണിച്ചു കൊള്ളുന്നു.

Visit : myparish.net

or

Donwload Android app

 

 

 


Home    |   Recent updates    |   Vision & Mission    |   Contact Us    |   Community Service
MyParish.Net | Powered by myparish.net, A catholic Social Media